പുൽപ്പള്ളി: പട്ടാണിക്കൂപ്പ് ഉണ്ണീശോ ദേവാലയത്തിൽ ഉണ്ണീശോയുടെ ദർശന തിരുനാളിനും നൊവേനയ്ക്കും തുടക്കം കുറിച്ച് ഫാ. ജോജോ ഔസേപ്പറന്പിൽ കൊടിയേറ്റി.
ഇന്നുമുതൽ ജനുവരി ഒന്ന് വരെ വൈകുന്നേരം 4.30ന് ആരാധന, അഞ്ചിന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന. ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേൽ, ഫാ. ജിമിൽ മ്യാൽകരപ്പുറത്ത്, ഫാ. ബിജു ഉറുന്പിൽ എന്നിവർ കാർമികത്വം വഹിക്കും. രണ്ടിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം മൂന്നിന് ആരാധന, അഞ്ചിന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന- ഫാ. തോംസണ് കീരിപ്പേൽ, മൂന്ന് മുതൽ വൈകുന്നേരം 4.30ന് ആരാധന, അഞ്ചിന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. വിൻസെന്റ് കൊരട്ടിപ്പറന്പിൽ, ഫാ. സജി ഇളയിടത്ത്, ഫാ. എബി ആന്റണി എംസിബിഎസ്, ഫാ. ജിന്റോ തട്ടുപറന്പിൽ, ഫാ. ജോർജ് കപ്പുകാലയിൽ എന്നിവർ കാർമികത്വം വഹിക്കും.
പ്രധാനതിരുനാൾ ദിവസം വൈകുന്നേരം 6.30ന് പെരിക്കല്ലൂർ കുരിശടിയിലേയ്ക്ക് തിരുനാൾ പ്രദക്ഷിണം. 8.30 ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, വാദ്യമേളങ്ങൾ, ആകാശവിസ്മയം, നേർച്ച കാഴ്ച സമർപ്പണം, കുഞ്ഞുങ്ങൾക്കുള്ള ഊട്ടുനേർച്ച, നേർച്ചഭക്ഷണം, കൊടിയിറക്ക്.
ആറാട്ടുതറ സെന്റ് തോമസ് ദേവാലയ തിരുനാൾ
മാനന്തവാടി: ആറാട്ടുതറ സെന്റ് തോമസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടേയും പരിശുദ്ധ മറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാൾ ജനുവരി രണ്ട്, മൂന്ന്, നാല് തീയതികളിൽ ആഘോഷിക്കും. രണ്ടിന് വൈകുന്നേരം 4.30ന് ഇടവക വികാരി ഫാ. ഫ്രാൻസിസ് നെല്ലിക്കുന്നേൽ കൊടിയേറ്റും. ഏഴിനു പൊതുസമ്മേളനവും സണ്ഡേ സ്കൂൾ, ഭക്തസംഘടനകളുടേയും വാർഷികാഘോഷം. ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ അധ്യക്ഷത വഹിക്കും.
തുടർന്ന് സ്നേഹവിരുന്ന്, കലാസന്ധ്യ. മൂന്നിന് രാവിലെ 6.45ന് വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് ജപമാല. വൈകുന്നേരം അഞ്ചിന്ആഘോഷമായ തിരുനാൾ കുർബാന- ഫാ. സെബാസ്റ്റ്യൻ ഉണ്ണിപ്പള്ളിൽ കാർമികത്വം വഹിക്കും. ഫാ. റോബിൻസ് കുന്പളക്കുഴി വചനസന്ദേശം നൽകും. വൈകുന്നേരം ഏഴിനു ഇല്ലത്തുവയൽ പന്തലിലേക്ക് പ്രദക്ഷിണം.
ഫാ. ജോജോ കുടക്കച്ചിറ തിരുനാൾ സന്ദേശം നൽകും. തുടർന്ന് സമാപനാശീർവാദം, നേർച്ചഭക്ഷണം, ആകാശവിസ്മയം, മേളക്കാഴ്ചകൾ. നാലിന് രാവിലെ ഏഴിനു വിശുദ്ധ കുർബാന. രാവിലെ 9.30ന് ആഘോഷപൂർവമായ റാസ കുർബാന. ഫാ. സന്തോഷ് ഒറവാറന്തറ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജിന്റോ തട്ടുപറന്പിൽ, ഫാ. നിധിൻ ആലയ്ക്കാതടത്തിൽ എന്നിവർ സഹകാർമികരാവും. ഉച്ചയ്ക്കു 12ന് അടിവാരം കവലയിലേക്ക് പ്രദക്ഷിണം. നേർച്ചഭക്ഷണത്തിനു ശേഷം രണ്ടോടെ കൊടിയിറക്കും.